കൊച്ചി: ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സുഗന്ധവ്യഞ്ജനങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെയും ഖ്യാതി ലോകം മുഴുവനറിയിച്ച് സ്പൈസസ് ബോര്‍ഡ് പ്രമുഖ രാജ്യങ്ങളില്‍ ചില്ലറ വില്പനശാലകള് ആരംഭിക്കുന്നു. സ്പൈസസ് ഇന്ത്യ, ഫ്ളേവറിറ്റ് എന്നീ പേരുകളിലാണ് സ്പൈസസ് ബോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളില്‍ വില്പനക്കെത്തിക്കുന്നത്.
സ്വകാര്യസംരംഭകരുടെ സഹകരണത്തോടെയാണ് ഇത്തരം സിഗ്നേച്ചര്‍ സ്റ്റാളുകള്‍ ആരംഭിക്കുകയെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് എ. ജയതിലക് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നിക്ഷേപകരില്‍ നിന്ന് സ്പൈസസ് ബോര്‍ഡ് സംരംഭമായ ഫ്ളേവറിറ്റ് സ്പൈസ് ട്രേഡിംഗ് ലിമിറ്റഡ് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
വൈവിധ്യവല്‍ക്കരണവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സ്പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ സിഗ്നേച്ചര്‍ സ്റ്റാളുകളെന്ന് ജയതിലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: