അടിമാലി : കുഞ്ചിത്തണ്ണി റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. ആല്‍ത്തറ പവ്വര്‍ഹൗസ് റോഡില്‍ കൊടും വളവുകളും കുത്തിറക്കവുമുള്ള ഭാഗത്താണ് റോഡ് ഗതാഗതയോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നിട്ടുള്ളത്. കുത്തിറക്കത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞ് കമ്പി തെളിഞ്ഞ് അപകടാവസ്ഥയിലാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള നിരവധി ബസുകളും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും മറ്റ് വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡില്‍ ഉയര്‍ന്നു നില്ക്കുന്ന കമ്പി കൊണ്ട് വാഹനങ്ങളുടെ ടയറിന് കേട് സംഭവിക്കുന്നതും പതിവാണ്. അടിമാലിയില്‍ നിന്നും മുട്ടുകാട്, ബൈസണ്‍വാലി, പൊട്ടന്‍കാട് കുഞ്ചിത്തണ്ണി, രാജാക്കാട്, ശാന്തന്‍പാറ, പൂപ്പാറ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ ചിന്നക്കനാല്‍, സൂര്യനെല്ലി എന്നീ മേഖലകളിലേക്കും ഇതുവഴി പോകാം.
ആനച്ചാല്‍ മുതല്‍ 30 കിലോമീറ്റര്‍ അകലെയുള്ള മുട്ടുകാട് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ആശുപത്രി സൗകര്യം ലഭ്യമാകുന്നത് അടിമാലിയിലാണ്. ഈ അവസ്ഥയിലും സ്ഥലത്തെ ജനപ്രതിനിധികളോ നേതാക്കന്മാരോ പൊതുമരാമത്ത് അധികാരികളോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് നന്നാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: