ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് രൂപ ഈ പോലീസുകാരന് കൈക്കൂലി ഇടപാടില്‍ സമ്പാദിച്ചതായി മറയൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറയുന്നു. ദിവസേന 2000
രൂപ ഈ പോലീസുകാരന് മറയൂരില്‍ ഡ്യൂട്ടി നോക്കിയ സമയത്ത് കിമ്പളമായി വാരിക്കൂട്ടിയിരുന്നുവത്രെ
ഇടുക്കി : മറയൂര്‍ സ്റ്റേഷനില്‍ നിന്നും കൈക്കൂലി ഇടപാടിന്റെ പേരില്‍ ഇടുക്കി എ.ആര് ക്യാമ്പിലേക്ക് കോഴ്സില്‍ പങ്കെടുക്കാന്‍ സ്ഥലം മാറ്റിയ വിവാദ പോലീസുകാരനെ വീണ്ടും സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചു. ദേവികുളം സ്റ്റേഷനിലേക്കാണ് കോട്ടയം ജില്ലക്കാകരനായ ഇയാളെ നിയമിച്ചിരിക്കുന്നത്. ഗുരുതരമായ തെറ്റ് ചെയ്തിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രിയപ്പെട്ട ഈ പോലീസുകാരനെ സസ്പെന്റ് ചെയ്യാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. വകുപ്പുതല അന്വേഷണം പോലും നടത്തിയില്ല. പോലീസുകാരനെതിരെ നിരന്തരമായി വാര്‍ത്ത വന്നപ്പോള്‍ മുഖം രക്ഷിക്കാനായി ഇടുക്കി എആര്‍ ക്യാമ്പിലേക്ക് കോഴ്സിന് എന്ന പേരില്‍ മാറ്റി നിയമിച്ച് ഉന്നത പോലീസുകാര്‍ മുഖം രക്ഷിക്കുകയായിരുന്നു. മറയൂരിലെ ഇടതുപക്ഷ നേതാക്കളുമായി അതിരുവിട്ട ചങ്ങാത്തം പുലര്‍ത്തുന്ന ഈ പോലീസുകാരനെ കോഴ്സില്‍ പങ്കെടുത്ത് ഒരു മാസം കഴിഞ്ഞപ്പോഴേ മൂന്നാര്‍ സബ്ഡിവിഷനില്‍പ്പെട്ട ദേവികുളം സ്റ്റേഷനിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്.
മറയൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതിനും ഈ പോലീസുകാരന് ശ്രമിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് രൂപ ഈ പോലീസുകാരന് കൈക്കൂലി ഇടപാടില്‍ സമ്പാദിച്ചതായി മറയൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ അടക്കം പറയുന്നു. ദിവസേന 2000 രൂപ ഈ പോലീസുകാരന് മറയൂരില്‍ ഡ്യൂട്ടി നോക്കിയ സമയത്ത് കിമ്പളമായി വാരിക്കൂട്ടിയിരുന്നു. മറയൂരില്‍ വിവാദ പോലീസുകാരന് ലക്ഷക്കണക്കിന് രൂപ ബ്ലേഡ് ഇനത്തില്‍ നല്കിയിട്ടുള്ളതായും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: