തിരൂര്‍: പൊന്മുണ്ടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്ന വിദ്യാര്‍ത്ഥിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷഹലാണ് നിരാഹാരം സമരത്തിലുള്ളത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെയും നിരാഹാരം തുടര്‍ന്നതിനാല്‍ കാര്യങ്ങള്‍ ഗുരുതരമായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. എത്രയും പെട്ടെന്ന് അധികൃതര്‍ ഇതിനൊരു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: