കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് സയന്‍സ് ഇന്‍ മ്യൂസിക് സെപ്തംബര്‍ മൂന്നാം വാരത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര സംഗീത സമ്മേളനം സംഘടിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 23 മുതല്‍ 27 വരെ സംഗീതത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല മ്യൂസിക് ഫെസ്റ്റ്, പ്രശസ്ത സംഗീതജ്ഞരുടെ സംഗീത സന്ധ്യ, സംഗീതോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയാണ് നാദം 2015ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോണ്‍സിന്‍, ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റി, അമേരിക്കയിലെ ഫിലിപ്സ് ഹെല്‍ത്ത് കെയര്‍, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, സി.ആര്.റാവു അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ്, പ്രമതി ടെക്നോളജീസ്, സ്പിക് മാകെ തുടങ്ങിയ സ്ഥാപനങ്ങള്‍ നാദം 2015 ന് അക്കാദമിക സഹകരണം നല്കുന്നു. വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയിലെ 15 വിദ്യാര്‍ത്ഥികളുടെ സംഘം ഡോ.ജെയിംസ്.ബി.കിഞ്ചന്റെ നേതൃത്വത്തില്‍ കോറല്‍ മ്യൂസിക് അവതരിപ്പിക്കും.
പ്രശസ്ത സംഗീതജ്ഞനായ സഞ്ജയ് സുബ്രഹ്മണ്യം (വോക്കല്‍), രത്നശ്രീ അയ്യര്‍ (തബല), ശൈലേഷ് ഭഗവത് (ഷെഹനായ്), സ്വരവീണപാണി (വോക്കല്‍), ശങ്കര്‍ സുബ്രമണി ഉദയശങ്കര്‍ (ചിത്രവേണു), കലാമണ്ഡലം ഗോപി (കഥകളി) എന്നിവരും കോട്ടയത്തിന്റെ തനത് സംഗീത പാരമ്പര്യത്തെ കോര്‍ത്തിണക്കി അസ്ട്രാ-13 എന്ന റോക് ബാന്‍ഡും നാദം 2015 ല്‍ പങ്കെടുക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂര്‍, സാഖ്യ എന്നിവരുടെ സഹകരണത്തോടെയാണ് നാദം 2015 സംഘടിപ്പിക്കുന്നത്.
നാദം 2015ന്റെ ലോഗോ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റിയന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂറിന് നല്കി പ്രകാശനം ചെയ്തു.പത്രസമ്മേളനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, രജിസ്ട്രാര്‍ എം.ആര്.ഉണ്ണി, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡോ.ഹരി ചങ്ങമ്പുഴ, പി.ആര്.ഒ ജി.ശ്രീകുമാര്എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: