മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ നായകനായെത്തുന്ന ലോഹത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഓണസമ്മാനമായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ ലാല്‍ ആരാധകര്‍ ആവശത്തിലാണ്.
നീണ്ട ഇടവേളയ്ക്കു ശേഷം ഈ ഓണത്തിന് ലാലേട്ടന് മീശപിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്നാല്‍ മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹമെന്നും സാമൂഹികപ്രതിപത്തിയുള്ളൊരു വിഷയമാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
മദ്യം വിതയ്ക്കുന്ന വിപത്തുകളെ വെള്ളിത്തിരയിലവതരിപ്പിച്ച സ്പിരിറ്റിനു ശേഷം സംവിധായകന് രഞ്ജിത് ഒരുക്കുന്ന ഓണച്ചിത്രമാണ് ലോഹം. സാമൂഹിക വിപത്തായ മദ്യാസക്തിയായിരുന്നു സ്പിരിറ്റിലെ പ്രമേയമെങ്കില്‍ ലോഹം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണ കള്ളക്കടത്താണ് വിഷയമാക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായിക ആന്‍ഡ്രിയ ജെര്‍മിയയാണ്. സിദ്ദിഖ്, വിജയരാഘവന്, രഞ്ജി പണിക്കര്‍, കെപിഎസി. ലളിത, മൈഥിലി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
അഭിനേത്രി മൈഥിലി ആദ്യമായി സഹ സംവിധായികയുടെ മേലങ്കിയണിയുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ലോഹത്തിന്. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന് കുഞ്ഞുണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: