ചലച്ചിത്ര താരം അസിൻ വിവാഹിതയാകുന്നു. വരൻ മൈക്രോമാക്സിന്റെ സ്ഥാപകനായ രാഹുൽ ശർമ്മയാണ്.
നവംബറിൽ മുംബൈയിലാണ് വിവാഹം. ഏറെക്കാലത്തെ പ്രണയമാണ് വിവാഹ സാഫല്യത്തിലെത്തിയത്. വിവാഹത്തിന് മുമ്പ് കരാറ് ഒപ്പിട്ട ചിത്രങ്ങൾ അഭിനയിച്ചു തീർക്കുന്നതിന്റെ തിരക്കിലാണ് താരം.
‘ആൾ ഈസ് വെൽ’ എന്ന പുതിയ ഹിന്ദി ചിത്രം പൂർത്തിയാക്കിയാലുടൻ വിവാഹതീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അസിനെ ഗജിനി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് കോളിവുഡിന്റെയും ബോളിവുഡിന്റെയും പ്രിയങ്കരിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: