കൊച്ചി: ശ്രീശാന്ത് നായകനായി അഭിനയിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ ഷൂട്ടിംങ് സപ്തംബറില്‍ ആരംഭിക്കും. സന ക്രിയേഷന്‍സിന്റെ ബാനറില്‍ സനയാദി റെഡ്ഡി തിരക്കഥ, സംവിധാനം, നിര്‍മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ബോളിവുഡില്‍ പൂജാഭട്ട് ചിത്രമായ ‘കാബറെ’യിലെ പ്രതിനായക വേഷത്തിന് ശേഷം ശ്രീശാന്ത് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രം മറ്റു 14 ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പല വേദികളിലും ഒരു പെര്‍ഫോര്‍മര്‍ എന്ന രീതിയില്‍ ശ്രീശാന്തിനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചതാണ്. കഥ പറഞ്ഞ് കേട്ടപ്പോള്‍ ശ്രീശാന്തിന് ഇഷ്ടപ്പെട്ടുവെന്ന് സംവിധായകന് സനയാദി റെഡ്ഡി പറഞ്ഞു. സനയാദി റെഡ്ഡിയെപ്പോലെ ഒരാളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. തന്റേത് അഭിനേതാക്കള്‍ ഉള്ള കുടുംബവുമാണ്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിംഗ്സ് എന്ന രീതിയിലാണ് അഭിനയരംഗത്തെ കാണുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: