കൊച്ചി: സമുദ്രോത്പന്ന കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.5 ദശലക്ഷം യു എസ് ഡോളറാണ് ഈ മേഖലയിലെ ഇന്ത്യയുടെ നേട്ടം. മുന്‍ വര്‍ഷത്തെക്കാള്‍ 6.86 ശതമാനം വര്‍ധനയാണ് സമുദ്രോത്പന്ന കയറ്റുമതി മേഖല രേഖപ്പെടുത്തിയത്.
കൊച്ചിയില്‍നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതിയില്‍ പുരോഗതിയുണ്ടെന്ന് എംപിഇഡിഎ ചെയര്പേഴ്സന് ലീനാ നായര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കയറ്റുമതി വ്യാപ്തിയില്‍ പിപ്പവാവ് തുറമുഖം ഒന്നാം സ്ഥാനത്താണെങ്കിലും കയറ്റുമതിയില്‍ പ്രമുഖ സ്ഥാനത്തുള്ളത് വിശാഖപട്ടണം തുറമുഖമാണെന്ന് ലീനാ നായര്‍ പറഞ്ഞു.
നടപ്പ് സാമ്പത്തികവര്‍ഷം 6.6 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് എംപിഇഡിഎ ലക്ഷ്യമിടുന്നത്. വനാമി ചെമ്മീന്റെ ഉത്പാദന വളര്‍ച്ച, തിലാപ്പിയ, കണ്ടല്‍ ഞണ്ടുകള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ജല കൃഷി ഇനങ്ങളുടെ വൈവിധ്യവത്ക്കരണം, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലീനാ നായര്‍ പറഞ്ഞു.
മൂല്യ വര്‍ധിത ഉത്പന്നങ്ങളായിരിക്കും അടുത്ത രണ്ടു വര്‍ഷം സമുദ്രോത്പന്ന മേഖലയുടെ ഗതി നിയന്ത്രിക്കുക. എസ്ഇഎഐ പ്രസിഡന്റ് എ.ജെ. തരകന്, എംപിഇഡിഎ ഡയറക്ടര്‍ എന്‍. രമേശ്, സെക്രട്ടറി ബിശ്രീകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: