കൊച്ചി: ഹോട്ടലുകള്‍ ഗ്രേഡ് തിരിക്കുവാനും, വില ഏകീകരിക്കാനും, വില നിയന്ത്രിക്കുവാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരം വേണ്ടെന്ന് വെച്ചു. 29 ലെ 24 മണിക്കൂര്‍ കടയടപ്പ് സമരവും, സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരവുമാണ് വേണ്ടെന്ന് വെച്ചത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്ന് ബോധ്യപ്പെടുത്തിയതായും മുഖ്യമന്ത്രി ഹോട്ടലുടമകളുടെ പ്രശ്നങ്ങള്‍ അംഗീകരിച്ചതായും സംസ്ഥാന പ്രസിഡണ്ട് ജോസ് മോഹന്‍, സംസ്ഥാന സെക്രട്ടറി മൊയ്തീന് കുട്ടി ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്നാല്‍ ബേക്കറികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും ഇതര രാസവസ്തുക്കളും കെമിക്കലുമടങ്ങിയ ഉല്‍പ്പന്നങ്ങളും പിടിച്ചെടുക്കണമെന്നും ബേക്കിംഗ് അസോസിയേഷന് അവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: