തിരുവനന്തപുരം: റബ്ബര്‍ കൃഷിക്കുള്ള ധനസഹായപദ്ധതിയില്‍ നിന്ന് കേരളവും തമിഴ്നാടിന്റെ കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പരമ്പരാഗതമേഖലയെ ഒഴിവാക്കിയിട്ടില്ലെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു. പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ സ്ഥലങ്ങളിലും റബ്ബര്‍ പുതുകൃഷിക്കും ആവര്‍ത്തനക്കൃഷിക്കും ധനസഹായം ലഭ്യമായിരിക്കുമെന്ന് റബര്‍ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
റബ്ബര്‍ബോര്‍ഡിന്റെ ഫണ്ട് ലഭ്യത അനുസരിച്ച് ധനസഹായപദ്ധതിയുടെ ഒന്നാംഘട്ടം എന്ന നിലയ്ക്കു മാത്രമാണ് പരമ്പരാഗതമല്ലാത്ത മേഖലകളില്‍നിന്നു ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. പരമ്പരാഗതമേഖലയില്‍ നിന്നുള്ള അപേക്ഷകളും ഉടന്‍ ക്ഷണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: