കൊച്ചി: സ്പോര്‍ട്ട്സ് മോട്ടോര്‍ സൈക്കിള്‍ മേഖലയില്‍ ഒരു ദശാബ്ദത്തിലേറെയായി മുന്‍നിര സ്ഥാനമുള്ള ബജാജ് ഓട്ടോ പള്‍സറിലൂടെ 40 ശതമാനത്തിലേറെ വിപണി വിഹിതം കരസ്ഥമാക്കി. ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള ഹൈ എന്‍ഡ് സൂപ്പര്‍ സ്പോര്‍ട്ട്സ് വിഭാഗത്തിലും അടുത്തിടെ ബജാജ് ഓട്ടോ മേധാവിത്വം കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബജാജ് ഓട്ടോ ഈ രംഗത്ത് ജപ്പാനീസ് നിര്‍മാതാക്കളെ പിന്നിലാക്കുകയായിരുന്നു. 2013 ജൂണില്‍ പത്തു ശതമാനമായിരുന്ന വിപണി വിഹിതം 2015 മെയ് മാസത്തില്‍ 59 ശതമാനത്തിലേക്കു കുതിച്ചുയര്‍ന്നത്. കെ.ടി.എമ്മുമായി ഈ രംഗത്തിറങ്ങിയ ബജാജ് ഓട്ടോ 2015 മാര്‍ച്ചില്‍ പുറത്തിറക്കിയ പള്‍സര്‍ ആര്.എസ്. 200 ലൂടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുകയായിരുന്നു.
എല്ലാത്തരത്തിലും പുതുമയുമായി എത്തിയ പള്‍സര്‍ ആര്.എസ്. 200 ന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് മോട്ടോര്‍ സൈക്കിള്‍സ് ബിസിനസ് വിഭാഗം പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.
പുറത്തിറക്കി മൂന്നു മാസത്തിനകം തന്നെ പള്‍സര്‍ ആര്.എസ്. 200 ബൈക്കുകളുടെ ബുക്കിങ് 7000 മറികടക്കുകയും ചെയ്തു. ഹൈ എന്‍ഡ് സൂപ്പര്‍ സ്പോര്‍ട്ട് മേഖലയിലെ ഈ കുതിച്ചു ചാട്ടത്തില്‍ എല്ലാ അന്താരാഷ്ട്ര എതിരാളികളേക്കാളും മുന്നിലെത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: