ന്യൂദല്‍ഹി: ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ മാക്സ് ലൈഫ് ഇന്‍ഷ്വറന്‍സ് 2014- 2015 സാമ്പത്തിക വര്‍ഷം 97.23 ശതമാനം ലൈഫ് ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കി.
ഉപഭോക്താക്കള്‍ക്ക് നല്കിയ ഉറപ്പ് പാലിച്ചതായി മാക്സ് ലൈഫ് ഇന്‍ഷ്വറന്‍സ് സീനിയര്‍ ഡയറക്ടറും ചീഫ് ഓപ്പറേഷന്‍സ് ഓഫീസറുമായ വി. വിശ്വനാഥ് അവകാശപ്പട്ടു.
നിയമപ്രകാരം 30 ദിവസമുണ്ടെങ്കിലും ഡെത്ത് ക്ലെയിം രേഖകളും വിശദീകരണങ്ങളും നോമിനികള്‍ ലഭ്യമാക്കിയാല്‍ മാക്സ്ലൈഫ് 10 ദിവസത്തിനകം തന്നെ തീര്‍പ്പാക്കും. അല്ലാത്ത പക്ഷം കമ്പനി പ്രതിവര്‍ഷം 6 ശതമാനം എന്ന നിരക്കില്‍ പലിശ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: