കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ ട്രേഡ് എക്സിബിഷന് ആയ ഫാര്മാക് സൗത്ത് 2015, ജൂലൈ 3, 4 തീയതികളില്‍ നന്ദംബാക്കം ചെന്നൈ ട്രേഡ് സെന്ററില്‍ നടക്കും.
കേരളം, കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നീ ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ ഔഷധ നിര്‍മാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഓഫീസ് ഇതോടനുബന്ധിച്ച് ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആസിയാന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഔഷധ കയറ്റുമതിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകളാണ് പ്രധാനം. പുതിയ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയും ചര്‍ച്ച ചെയ്യപ്പെടും.
കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് സെക്രട്ടറി ഡോ. വി.കെ.സുബ്ബുരാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ പി.വി.അപ്പാജി മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: