അഹമ്മദാബാദ്: ഗുജറാത്തിലെ മൂന്ന് ചെറിയ ഗ്രാമങ്ങളിലെ ബാങ്ക് നിക്ഷേപം 2000 കോടി രൂപ വീതം. ഭുജില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ബാലാദിയ ഗ്രാമത്തില്‍ 1292 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടുത്ത് ബാങ്കുകളിലെ നിക്ഷേപം 2000 കോടി രൂപയാണ്.
വിദേശ ഗുജറാത്തികളുടെ നിക്ഷേപമാണ് ഗ്രാമത്തെ സമ്പന്നമാക്കുന്നത്. 7630 കുടുംബങ്ങളുള്ള മാധാപറില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉള്ളത്. 1863 കുടുംബങ്ങളുള്ള കേര ഗ്രാമത്തില്‍ 2000 കോടിയുടെ നിക്ഷേപമാണുള്ളത്. ഈ ഗ്രാമങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും വിദേശങ്ങളില്‍ ബിസിനസ്സോ ജോലിയോ ഉള്ളതുകൊണ്ടാണ് കോടികളുടെ നിക്ഷേപത്തിന് കാരണം.
മറ്റ് ഗ്രാമങ്ങളിലെ ബാങ്ക് നിക്ഷേപ നിരക്ക് 100 കോടി മുതല്‍ 500 കോടി രൂപ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: