കൊച്ചി:പണംകൈമാറ്റത്തിന് അതിനൂതന മൊബൈല്‍ ആപ്ലിക്കേഷനായ സ്കാന്‍ എന്‍ പേ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ പേയ്മെന്റ്കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെഎംഡിയുംസിഇഒയുമായ എ.പി.ഹോത്തയാണ് സ്കാന്‍ എന്‍ പേ പുറത്തിറക്കിയത്.
ആളുകള്‍ തമ്മിലുള്ള പണംകൈമാറ്റത്തിനും ചെറുകിട വില്പനശാലകള്, റെസ്റ്റോറന്റുകള്‍, ഹോംഡെലിവറി, ഇ-കൊമേഴ്സ്, ബില്‍ പേയ്മെന്റ്തുടങ്ങി ഏതുതരം സാമ്പത്തിക ഇടപാടുകളും നിലവിലുള്ള എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കി നടത്താനാകുന്ന സംവിധാനമാണിത്. ഫെഡറല്‍ ബാങ്ക് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത സ്കാന്‍ എന്‍ പേ സംവിധാനം ഇത്തരത്തില്‍ ആദ്യത്തേതാണ്. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്ന ഈ സൗജന്യ ആപ്ലിക്കേഷന്‍ തുടര്ന്ന്ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ബെറി എന്നിവയിലേക്കുംവ്യാപിപ്പിക്കും.
പണം നല്കുന്നയാളിന്റെയും
സ്വീകരിക്കുന്നയാളിന്റെയുംസ്മാര്ട്ഫോണുകളില്സൗജന്യമായിഡൗണ്ലോഡ്ചെയ്തെടുക്കാവുന്ന ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ പണംകൈമാറ്റംസുഗമമായി നടത്താം. പണം ലഭിക്കേണ്ട ആള് സ്കാന്‍ എന്‍ പേ ആപ്ലിക്കേഷനില്‍ ലഭിക്കേണ്ട തുക രേഖപ്പെടുത്തുമ്പോള്‍ ഒരുഡൈനാമിക് ക്യുആര്‍ കോഡ്സൃഷ്ടിക്കപ്പെടും. പണം നല്കേണ്ടയാള് ഈ കോഡ് തന്റെസ്മാര്ട്ഫോണിലെ സ്കാന്‍ എന്‍ പേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് എംപിന്രേഖപ്പെടുത്തി പണം നല്കാന് നിര്‍ദ്ദേശം നല്കിയാല് മാത്രംമതി. ഉടന്‍ തന്നെ ഇടപാട് നടക്കുകയുംഇരുകൂട്ടര്ക്കും ഒരേസമയം ഇടപാടു നടന്നതായുള്ള സന്ദേശംകിട്ടുകയുംചെയ്യും.
വ്യാപാരസ്ഥാപനങ്ങളിലുംമറ്റും അടയ്ക്കേണ്ട തുക കാഷ്യര്വ്യാപാരിയുടെ സ്കാന്‍ എന്‍ പേ ആപ്ലിക്കേഷനില്രേഖപ്പെടുത്തുകയുംതുടര്ന്ന് മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ പൂര്ത്തിയാക്കുകയുമാണ്ചെയ്യേണ്ടത്. ഇ-കൊമേഴ്സ്വെബ്സൈറ്റുകളിലും ഇതേപ്രകാരമാണ് പണം നല്‍കേണ്ടത്.
ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. എന്‍പിസിഐയില്‍ നിന്ന് പൊതുവായ ഐഎംപിഎസ്സേവനം ലഭ്യമാക്കുന്ന മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ സേവനം ലഭ്യമാക്കാന്‍ ഫെഡറല്‍ ബാങ്കിനു പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: