കൊച്ചി: ലുലുമാളിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ‘വീല്‍സ് ഓഫ് ഹാപ്പിനസില്‍’ ബമ്പര്‍ സമ്മാനമായി റെനോ ഡസ്റ്റര്‍ കാര്‍ ലഭിച്ചത് ചെന്നൈ സ്വദേശിനിക്ക്. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ ലുലുമാളില്‍ തമിഴ് സൂപ്പര്‍താരം സൂര്യ നറുക്കെടുപ്പ് നിര്‍വ്വഹിച്ചു.ചെന്നൈ വിരുഗമ്പാക്കം സ്വദേശിനി അമുദ രാമലിംഗത്തിനാണ് ഡസ്റ്റര്‍ കാര്‍ സമ്മാനമായി ലഭിച്ചത്.
യമഹ ടൂവീലറുകള്‍ക്ക് പള്ളിക്കര കുമാരപുരം സ്വദേശിനി സുമി നവീന്‍, എറണാകുളം സ്വദേശിനി ആയ്ഷ ബീവി എ.ബി., എടപ്പള്ളി സ്വദേശി അബ്ദുള്ള കുട്ടി, തിരുവനന്തപുരം സ്വദേശിനി സുജൈ നസി.വി. എന്നിവര്‍ അര്‍ഹരായി.
സിനിമാ സംവിധായകന് ജി.എസ്. വിജയന്, നിര്‍മ്മാതാവ് സാബു ചെറിയാന്, നടന്മാരായ ഗോവിന്ദ് പദ്മസൂര്യ, മിഥുന് മുരളി എന്നിവര്‍ ബൈക്കുകള്‍ക്കു വേണ്ടിയുള്ള നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. ലുലുമാള്‍ അസിസ്റ്റന്റ് മാനേജര്‍ കെ.കെ. ഷരീഫ്, ലുലുഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: