കൊച്ചി: ഫാഷന്‍ രംഗത്ത് അഴകും ആധുനികതയുമായി കേരള ഫാഷന്‍ ലീഗ്- 2015 ഇന്ന് കൊച്ചിയില്‍ അരങ്ങേറും. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന ഫാഷന്‍ ലീഗിന്റെ രണ്ടാമത്തെ എപ്പിസോഡില്‍ ദേശീയ, അന്തര്‍ദേശീയ നിലവാരമുള്ള പ്രമുഖ ഫാഷന്‍ പ്രൊഫഷണല്‍സിന്റെ സാന്നിധ്യമുണ്ടാകും.
സഞ്ജന ജോണ്‍ (ദല്‍ഹി), ശാവണ് രാമസ്വാമി (ഹൈദരാബാദ്), ജെയിംസ് പൈരേര (മുംബൈ), അസ്ലം ഖാന് (മുംബൈ), അസ്മില്‍ മാര്‍വ (ഹൈദരാബാദ്), രാജ് ഷറോഫ് (മുംബൈ), റോബര്‍ട്ട് നോറെം (ബംഗളുരു), ചൈതന്യ റാവു (ചെന്നൈ), രെഹാനെ (ചെന്നൈ), കൗച്ച് (ബംഗളുരു) എന്നിങ്ങനെയുള്ള ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാര്‍ക്കു വേണ്ടിയാണ് അന്താരാഷ്ട്ര മോഡലുകളും ഇന്ത്യയിലെ നാല്‍പ്പതോളം മുന്‍നിര മോഡലുകളും റാമ്പിലെത്തുന്നത്.
മാര്ട്ടിന് മാക്, അനു ആന്‍ഡ് രേഷ്മ (ലേബല്‍എം), രേണുക, കലിസ്റ്റ ആന്‍ഡ് നൗഷിജ ഫാറ്റിസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ഡിസൈനര്‍മാര്‍. സൂപ്പര്‍ മോഡലുകളായ ഡയാന ഇരപ്പ, മിതാ, പല്ലവി, അര്‍ച്ചന കെ. കുമാര്‍, ജാക്കി, അലിയ, പ്രിയങ്ക എന്നിവരും ഉണ്ടാകും. ഓരോ റൗണ്ടിലും ഷോ- സ്റ്റോപ്പേഴ്സ് ആയി മുന്‍നിര സെലിബ്രിറ്റികളും താരങ്ങളും എത്തും. മിസ് ഇന്ത്യ 2014, മിസ് യൂണിവേഴ്സ് 2014 ദിവ പട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രിയാമണി, നിക്കി ഗല്‍റാണി, പാര്‍വതി ഓമനക്കുട്ടന്, മിയ ജോര്‍ജ്, ജുനൈദ് ഷേയ്ഖ് എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.
മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ്, ഗായകന് ആലാപ് രാജു എന്നിവര്‍ നയിക്കുന്ന വിനോദപരിപാടികളില്‍ നൃത്തവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 2.30 മണി മുതല്‍ രാത്രി 11 മണിവരെ അഞ്ചു റൗണ്ടുകളിലായാണ് ഫാഷന്‍ ഷോ അരങ്ങേറുക. എഡി ഫാഷന്റെ ബാനറില്‍ അഭില്‍ ദേവ് ഒരുക്കുന്ന കേരള ഫാഷന്‍ ലീഗിന്റെ സംഘാടകര്‍ എസ്പാനിയോ ഇവന്റ്സ് ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: