കൊച്ചി: പാദത്തിന്റെയും കണങ്കാലിന്റെയും വേദനക്കും രൂപവൈകല്യത്തിനും പരിഹാരമായി ലേക്ക്ഷോര്‍ ആശുപത്രി അസ്ഥിരോഗ വിഭാഗത്തിനു കീഴില്‍ ഫൂട്ട് & ആങ്കിള്‍ ക്ലിനിക്ക് തുടങ്ങി. ഇന്ത്യന്‍ ഫൂട്ട് & ആങ്കിള്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. രാജീവ് ഷാ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.
തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് ആശുപത്രി എംഡി: ഡോ. ഫിലിപ്പ് അഗസ്റ്റിന് പറഞ്ഞു. ഡോ. ലാസര്‍ ചാണ്ടി നേതൃത്വം നല്കുന്ന അസ്ഥിരോഗ വിഭാഗത്തിനു കീഴില്‍ അമേരിക്കയില്‍ നിന്നു പ്രത്യേക പരിശീലനം നേടിയ ഡോ. രാജേഷ് സൈമന്റെ മേല്‍നോട്ടത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
പാദത്തിന്റെയും വിരലുകളുടെയും കണങ്കാലിന്റെയും മറ്റും രൂപവൈകല്യങ്ങള്‍, ഉപ്പൂറ്റി വേദന തുടങ്ങി കണങ്കാല് മാറ്റി വയ്ക്കല്‍ ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ ക്ലിനിക്കില്‍ ലഭ്യമാണ്. ഡോ. രാജേഷ് സൈമണ്‍, ഡോ. ജഫ്രി മുക്കലിസ്റ്റര്, ഡോ. മൈക്കിള്‍ ദുജേല, ഡോ. ഡെന്നിസ് പി.ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: