ഇന്ധനം ലവലേശം പോലുമില്ലാതെ സ്വയം കറങ്ങി വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഉപകരണമാണ്കണ്ടുപിടുത്തം. ഇത് വാട്ടര്‍ ടാങ്ക്, കിണര്‍, കുളം, തടാകം, സ്വിമ്മിംഗ് പൂള് തുടങ്ങിയ സ്ഥലങ്ങളില്‍ ഫിറ്റ് ചെയ്താല്‍ വെള്ളം പാഴാകാതെ എത്ര നാള് വേണമെങ്കിലും കറങ്ങിക്കൊണ്ടിരിക്കും.
കണ്ടുപിടുത്തം 20 വര്‍ഷം മുമ്പായിരുന്നെന്ന് റൊണാള്‍ഡ് ഡാനിയല്‍ പറയുന്നു.എന്നാല്‍ തന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി മുതല്‍ രാഷ്ട്രപതിയെ വരെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ വിദ്യയ്ക്ക് വന്‍പ്രതിഫലം കിട്ടിയേക്കാമെങ്കിലും രാജ്യത്തിന് സൗജന്യമായി സമര്‍പ്പിക്കാനാണ് ആഗ്രഹമെന്ന് വൈദ്യര് പറയുന്നു.
ചികിത്സാ ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങളുടെ മികവില്‍ വൈദ്യര്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്റെ കണ്ടുപിടുത്തത്തിന് വൈകാതെ പരിഗണനയും അംഗീകാരവും കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വൈദ്യര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: