കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് വൈന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇത് സംബന്ധിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
തൃക്കാക്കരയിലെ വീഞ്ഞുല്പാദന കേന്ദ്രത്തില്‍ ഉല്പാദനം 5000 ലിറ്ററായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന വൈന്‍ ആവശ്യത്തിനു തികയാത്തതിനാല്‍ കത്തോലിക്കാ സഭയുടെ കൊച്ചി തൃക്കാക്കരയിലെ കേന്ദ്രത്തില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടു മാര്‍ ആലഞ്ചേരി എക്സൈസ് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ നിലവില്‍ ഉല്പാദിപ്പിക്കുന്നത് ആവശ്യത്തിന് തികയുന്നില്ലെന്നാണ് സഭയുടെ വാദം. ഇപ്പോള്‍ 1600 ലിറ്റര്‍ വൈന്‍ ആണ് തൃക്കാക്കരയില്‍ ഉല്പാദിപ്പിക്കുന്നത്. ഇത് 5000 ലിറ്റര്‍ ആയി ഉയര്‍ത്തണമെന്നാണ് അപേക്ഷയില്‍ സഭ ആവശ്യപ്പെട്ടത്. പള്ളികളുടെ എണ്ണം വര്‍ധിച്ചതും കര്‍ദിനാള്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചതോടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സഭ.
സംസ്ഥാനത്തെ ബാര്‍ നിര്‍ത്തലാക്കിയതോടെ ആവശ്യത്തിന് വീഞ്ഞ് ലഭിക്കാതെ വന്നതാണ് സഭയെ കൂടുതല്‍ വീഞ്ഞുല്പാദിപ്പിക്കാന് വേണ്ടി അപേക്ഷ നല്കാന് പ്രേരിപ്പിച്ചതെന്ന് വിശ്വാസികള്‍. കേരളത്തില്‍ മദ്യനിരോധനത്തിനായി വാദിക്കുന്ന കത്തോലിക്കാ സഭ വൈന്‍ ഉല്പാദനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പിനെ സമീപിച്ചത് വാര്‍ത്തയായിട്ടും അപേക്ഷ പിന്‍വലിക്കാന്‍ സഭ തയ്യാറായില്ല എന്നത് വിശ്വാസികളുടെ അഭിപ്രായം ശരിവെക്കുന്നു. സഭയില്‍ ശൂചീകരണം വേണ്ടിവരുമെന്നതാണ് ഈ സംഭവം കാണിക്കുന്നതെന്ന് മദ്യവിരുദ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: