കൊച്ചി: യുഎഇ എക്സ്ചേഞ്ച് ഇന്ത്യ ബിസിനസ് മാതൃക പരിഷ്കരിച്ചു. വിദേശ നാണ്യ വിനിമയം, റെമിറ്റന്‍സ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്ഥാപനം ചെറുകിട വായ്പകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഭാരതത്തില്‍ 400 ശാഖകളുള്ള യുഎഇ എക്സ്ചേഞ്ച് പ്രതിവര്‍ഷം 50 ശാഖകള്‍ വീതം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനം നല്കിയ വായ്പകളുടെ മൂല്യം 2015 മാര്‍ച്ചില്‍ 500 കോടി രൂപ കടന്നിട്ടുമുണ്ട്.
പ്രതിവര്‍ഷാടിസ്ഥാനത്തില്‍ 100 ശതമാനത്തിലേറെ വര്‍ധനവാണിതു കാണിക്കുന്നത്.
യുഎഇ എക്സ്ചേഞ്ച് ചെറുകിട വ്യക്തിഗത വായ്പകളും ഇരു ചക്ര വാഹന വായ്പകളും നല്കി തുടങ്ങിയിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലക്ഷ്യമിട്ടാണ് വ്യക്തിഗത വായ്പകള്‍ ലഭ്യമാക്കുന്നത്. നിലവില്‍ സ്വര്‍ണ വായ്പകള്‍ ഉള്‍പ്പെടെയുള്ള ആകെ വായ്പകള്‍ 500 കോടി രൂപയ്ക്ക് അടുത്താണ്. ഒരു വര്‍ഷം കൊണ്ട് വായ്പകള്‍ ഇരട്ടിയാക്കാനാണ് യുഎഇ എക്സ്ചേഞ്ച് ലക്ഷ്യമിടുന്നത്.
വായ്പകള്‍ ആരംഭിക്കുന്നതിനു മുന്‍പ് ആകെ വരുമാനത്തിന്റെ 50 ശതമാനം വിദേശ വിനിമയ ബിസിനസില്‍ നിന്നായിരുന്നു. 30 ശതമാനം മണി ട്രാന്‍സ്ഫറില്‍ നിന്നും 20 ശതമാനം ട്രാവല്‍ ആന്റ് ടൂര്‍ ബിസിനസില്‍ നിന്നുമായിരുന്നു. വായ്പാ ബിസിനസില്‍ പുതുതായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ഇത് ആകെ വരുമാനത്തിന്റെ 38 ശതമാനം സംഭാവന ചെയ്യും. വിദേശ നാണ്യ വിനിമയം 38 ശതമാനവും മണി ട്രാന്‍സ്ഫര്‍ 15 ശതമാനവും ട്രാവല്‍ സേവനങ്ങള്‍ 9 ശതമാനവുമാണ് സംഭാവന ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: