കൊച്ചി: ആക്സിസ് ബാങ്ക് മള്‍ട്ടി – സോഷ്യല്‍ പേമെന്റ് സൊല്യൂഷനായ പിങ് പേ അവതരിപ്പിച്ചു. യുവാക്കള്‍ക്കും സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും വ്യക്തിഗതമായി മണിട്രാന്സ്ഫറും മൊബൈല്‍ റീച്ചാര്‍ജും സാധ്യമാക്കുന്ന ആപ്ലിക്കേഷനാണിത്. ആക്സിസ് ബാങ്ക് ഉപഭോക്താക്കളല്ലാത്തവരുമായും ഇതില്‍ പണമിടപാടുകള്‍ നടത്താനാകും.വാട്സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍, ഇ മെയില്‍, ഫോണ്‍ കോണ്ടാക്ട് ലിസ്റ്റുകള്‍ തുടങ്ങിയ സോഷ്യല്‍, മെസേജിങ് ഉപാധികള്‍ ഇതിനായി പ്രയോജനപ്പെടുത്താം.
പിങ്പേയിലൂടെയുള്ള വ്യക്തിഗത ഫണ്ട് ട്രാന്‍സ്ഫറുകള്‍ എന്‍പിസിഐയുടെ ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസി(ഐഎംപിഎസ്)ലൂടെയാണ് സാധ്യമാകുന്നത്. നിലവില്‍ 50,000 രൂപയാണ് പ്രതിദിന പരിധി. സിംഗപ്പൂര്‍ ആസ്ഥാനമായി വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റകാഷുമായി പങ്കാളിത്തത്തിലാണ് പിങ്പേ വികസിപ്പിച്ചിരിക്കുന്നത്. ബാങ്കുകള്‍, മൊബൈല്‍ സേവന ദാതാക്കള്‍, റെമിറ്റന്‍സ് കമ്പനികള്‍, പേമെന്റ് സര്‍വീസ് ദാതാക്കള്‍, മൊബൈല്‍ വാലെറ്റുകള്‍ എന്നിവയുമായി പങ്കാളിത്തത്തിലാണ് കമ്പനി ഈ സാങ്കേതികവിദ്യയും സേവനവും ഉപഭോക്താക്കളിലെത്തിക്കുന്നത്.
ആക്സിസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പിങ് പേ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇതില്‍ അംഗമാകാം. ആക്സിസ് ബാങ്ക് ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങളോ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ നല്കി പണമിടപാടുകളും മൊബൈല്‍ റീച്ചാര്‍ജുകളും നിര്‍വഹിക്കാം. പണവും മൊബൈല്‍ റീച്ചാര്‍ജുകളും ഏത് ബാങ്ക് അക്കൗണ്ടിലേക്കും കൈമാറാമെന്നതാണ് പ്രധാന സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: