ന്യൂദല്‍ഹി: ബ്രിക്സ് ഡെവലപ്പ്മെന്റ് ബാങ്കിന്റെ തലവനായി കെ.വി.കാമത്തിനെ തിരഞ്ഞെടുത്തു. ഐസിഐസിഐ ബാങ്കിന്റെ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാനും ഇന്‍ഫോസിസിന്റെ ചെയര്‍മാനുമാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷം ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ബാങ്കിന്റെ ആദ്യ അധ്യക്ഷസ്ഥാനം ഭാരതത്തിനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു.
ബ്രസില്‍, റഷ്യ, ഭാരതം, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് ബ്രിക്സ് ബാങ്കിന് രൂപം നല്‍കിയത്. ബാങ്കിന്റെ ആദ്യ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അവകാശമനുസരിച്ചാണ് കാമത്തിനെ അധ്യക്ഷനായി തീരുമാനിച്ചത്. ലോകജനസംഖ്യയില്‍ 40 ശതമാനം വരുന്നതാണ് ബ്രിക്സ് രാഷ്ട്രങ്ങളുടെ ജനസംഖ്യ. 16 ട്രില്യന്‍ ജിഡിപിയാണ് ബാങ്കിനുള്ളത്.
ബ്രിക്സ് രാഷ്ട്രങ്ങളുടെ വികസനത്തിനായുള്ള ബാങ്കിന് 50 ബില്യണ്‍ മൂലധനമാണുള്ളത്. ബ്രിക്സ് രാഷ്ട്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനവും ബാങ്ക് ലക്ഷ്യമിടുന്നു. ചൈനയിലെ ഷാങ്ഹായാണ് ബാങ്കിന്റ ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: