കൊച്ചി : ഓഡിയോ-വീഡിയോ, ഇന്‍-കാര്‍ എന്റര്ടെയ്ന്മെന്റ് മേഖലയിലെ മുന്‍നിരക്കാരായ പയനിയര്‍ ഇന്ത്യ ഇലക്ട്രോണിക്സ്, ആപ്പിള്‍ കാര്‍പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എവിഐസിഎഫ് 970 ബിടി ടച്ച് സ്ക്രീന്‍ കാര്‍ എന്റര്ടെയ്ന്മെന്റ് സിസ്റ്റത്തില്‍ കാര്‍പ്ലേ ലഭ്യമാണ്.
പയനിയര്‍ ഇന്‍ ഡാഷ് എല്‍ സി ഡി ഡിസ്പ്ലേയിലെ സിരി വോയിസ് കണ്ട്രോള് ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. കോളുകള്‍ സ്വീകരിക്കാനും വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും സംഗീതം ആസ്വദിക്കാനുമെല്ലാം സിരി വോയിസ് കണ്ട്രോള് ഉപയോഗിക്കാം.
ടച് സ്ക്രീന്‍ കാര്‍ എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിലെ ഏറ്റവും പുതിയ മോഡലാണ് എ വി ഐ സി എഫ് 970 ബി ടി കാര്‍പ്ലേ. 6.2 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി ടച്ച് ഡിസ്പ്ലേ , ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ, വീഡിയോ സംവിധാനം, ബില്‍റ്റ് ഇന്‍ മാപ്പ്, നാവിഗേഷന്‍ സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. നിലവിലുള്ളതിനു പുറമേ കൂടുതല്‍ ഓപ്ഷനുകള്‍ക്ക്www.apple.com/ios/carplay സന്ദര്‍ശിക്കുക.
ഇന്‍- കാര്‍ വിനോദോപാധികളുടെ കാര്യത്തില്‍ പയനിയറിന്റെ നായകത്വം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ കാര്‍പ്ലേ ഉത്പന്നങ്ങളാണെന്ന്പയനിയര് ഇന്ത്യ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടര്‍ മിനോരു ഒഗാവ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ നല്‍കുക എന്നതില്‍ പയനിയര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത് തുടരുമെന്നും പയനിയര്‍ ഇന്ത്യ ഇലക്ട്രോണിക്സ് പ്ലാനിംഗ് മാനേജര്‍ ഗൗരവ് കുല് പറഞ്ഞു. കാര്‍പ്ലേ, ഐ ഫോണ്‍ 5 ല്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ പുതിയ എവിഐസി എഫ് 970 ബി ടി യുള്ള കാര്‍ ഉടമകള്‍ക്ക് ലളിതമായ ഒരു പ്ലഗ് ഇന്നിലൂടെ ലഭ്യമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: