കൊടുങ്ങല്ലൂര്‍: ദേശീയതലത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ എഴുപത്തിയൊന്‍പതാമത് ഷോറൂം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു. കേരളത്തിലെ പതിനേഴാമത് ഷോറൂമാണിത്. കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരും പ്രമുഖ സിനിമാതാരങ്ങളുമായ മഞ്ജു വാര്യര്‍, പ്രഭു ഗണേശന് എന്നിവര്‍ ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.
കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് അയ്യായിരം ചതുരശ്രയടി വലിപ്പമുള്ള ഷോറൂം. നവീന, പരമ്പരാഗത ശൈലികളിലുള്ള ഏറ്റവും മികച്ച സ്വര്‍ണാഭരണ, ഡയമണ്ട് ആഭരണ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ കല്യാണ്‍ ജൂവലേഴ്സ് 900 കോടി രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ നിക്ഷേപം കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശൂര്‍ ജില്ലയില്‍, ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കൊടുങ്ങല്ലൂരിന് പഴയ കാലത്ത് റോമാക്കാരുമായും അറബികളുമായും പോര്‍ട്ടുഗീസുകാരുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള പട്ടണത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു.
കൊടുങ്ങല്ലൂരില്‍ പുതിയ ശാഖ തുടങ്ങിയതോടെ ഭാരതത്തിലെ എഴുപത്തൊന്‍പതാമത്തെ ഷോറൂമിനാണ് തുടക്കമിട്ടിരിക്കുന്നത്.ഈ സാമ്പത്തികവര്‍ഷത്തില്‍ നൂറു ഷോറൂമുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ വികസനം ലക്ഷ്യമിടുന്നതിനൊപ്പം പടിഞ്ഞാറന്‍ ഏഷ്യയിലേയ്ക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷത്തില്‍ 800 കോടി രൂപ മുതല്‍മുടക്കില്‍ ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി 22 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. 2015-16 സാമ്പത്തികവര്‍ഷത്തില്‍ 30 ശതമാനം വളര്‍ച്ചയുമായി 13,000 കോടി രൂപയുടെ വരുമാനം നേടാനും വിതരണശൃംഖല 30 ശതമാനം വര്‍ദ്ധിപ്പിക്കാനും കല്യാണ്‍ ജൂവലേഴ്സ് ലക്ഷ്യമിടുന്നു.
നിലവിലുള്ള 570 കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ മൈ കല്യാണ്‍ സ്റ്റോറുകളാക്കി മാറ്റാനും സാധാരണക്കാര്‍ക്കായി ഡയമണ്ട് ആഭരണങ്ങള്‍ വില്‍ക്കാനുമാണ് പരിപാടി. ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, ദേശീയ തലസ്ഥാന കേന്ദ്രം (എന്‍സിആര്‍), പഞ്ചാബ് എന്നിവിടങ്ങളിലായി 67 എക്സ്ക്ലൂസീവ് ഷോറൂമുകളും പശ്ചിമേഷ്യയില്‍ 12 എക്സ്ക്ലൂസീവ് ഷോറൂമുകളുമാണ് കല്യാണിനുള്ളത്. ഇവയില്‍ ഒന്‍പതെണ്ണം യുഎഇയിലും മൂന്നെണ്ണം കുവൈറ്റിലുമാണ്. കൊല്‍ക്കൊത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
ചെന്നൈയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ, ഡയമണ്ട് ആഭരണശേഖരത്തിന് തുടക്കമിട്ടിരുന്നു. ഖത്തറില്‍ ആറ് ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും. എന്‍സിആര്‍ പ്രദേശത്തും മഹാരാഷ്ട്രയിലും കൂടുതല്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി ഗുഡ്ഗാവ്, നോയ്ഡ, പൂന, മുംബെ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: