തൃശൂര്‍: കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകള്‍ യുവത്വത്തിന്റെ വലിയ ആഘോഷത്തിനായി തയ്യാറെടുക്കുന്നു. കല്യാണ്‍ സില്‍ക്സ് യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ ഒരുങ്ങുന്ന ഫാഷന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. പുതിയ തലമുറ കാത്തിരുന്ന ഡിസൈനുകളും ഷെയ്ഡുകളും കോമ്പിനേഷനുകളും ഒരുമിച്ച് അണിനിരക്കുന്ന ഇത്തരത്തിലൊരു ഫെസ്റ്റ് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമാണെന്ന് കല്യാണ്‍ സാരഥികള്‍ അവകാശപ്പെടുന്നു.
കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ഇന്‍ഹൗസ് ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത യൂത്ത് കളക്ഷനുകളാണ് ഫെസ്റ്റിവലിന്റെ സവിശേഷത. കല്യാണ്‍ സില്‍ക്സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡിസൈന്‍ ചെയ്ത് ഗുണമേന്മ ഉറപ്പുവരുത്തിയ ഈ കളക്ഷനുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് ലഭ്യമാകുക. ഇവയ്ക്കു പുറമേ അഞ്ഞൂറിലധികം ലോകോത്തര യൂത്ത് ബ്രാന്‍ഡുകളുടെ പുതിയ ശ്രേണികളും മിഡ് ഇയര്‍ കളക്ഷനുകളും അണിനിരത്തിയിട്ടുണ്ട്.
”ഫാഷന്‍ ലോകത്തെ അനുദിനം മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുവാനും മലയാളികള്‍ക്ക് അവ പരിചയപ്പെടുത്തുവാനും കല്യാണ്‍ സില്‍ക്സ് എന്നും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും കേരളത്തില്‍ ഏറ്റവുമധികം യൂത്ത് ബ്രാന്‍ഡുകള്‍ ഒരേ കുടക്കീഴില് ലഭിക്കുന്നത് കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളിലാണെന്നും കല്യാണ്‍ സില്‍ക്സ് സിഎംഡി പട്ടാഭിരാമന് അവകാശപ്പെട്ടു. പല ലോകോത്തര ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചതിനുള്ള അനവധി പുരസ്കാരങ്ങള്‍ കല്യാണ്‍ സില്‍ക്സ് നേടിയിട്ടുണ്ട്. അതുകൊണ്ടാണ് വൈവിധ്യം കൊണ്ടും വലുപ്പംകൊണ്ടും മലയാളി ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇത്തരമൊരു ഫെസ്റ്റിവല്‍ കല്യാണ്‍ സില്‍ക്സിന് മാത്രം അവതരിപ്പിക്കുവാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: