കൊച്ചി: ചെന്നൈയിലെ ബിഎംഡബഌു പ്ലാന്റിലെ അസംബ്ലി ലൈനുകളില്‍ എഞ്ചിനിയര്‍മാര്‍ക്കൊപ്പം കാര്‍ നിര്‍മിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ പുതിയൊരു ഇന്നിങ്സിനു തുടക്കമിട്ടു. ദീര്‍ഘകാലമായി ബിഎംഡബഌു ഉപയോഗിക്കുന്ന വ്യക്തി ആണെങ്കിലും സ്വന്തം കൈകള്‍ കൊണ്ട് ഒരു ബിഎംഡബ്യു നിര്‍മിക്കാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമാണെന്ന് സച്ചിന് പറഞ്ഞു.
ചെന്നൈയിലെ ബിഎംഡബഌു പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിച്ച ഘടകങ്ങള്‍ 50 ശതമാനം ആക്കി ഉയര്‍ത്തി മേയ്ക്ക്-ഇന്‍- ഇന്ത്യ പരിപാടിയില്‍ പങ്കാളിയായി കൊണ്ടാണ് സച്ചിന് തെണ്ടുല്‍ക്കര്‍ കാര്‍ നിര്‍മിച്ചത്. മേയ്ക്ക്-ഇന്‍-ഇന്ത്യ പരിപാടിയില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോണ്‍ സഹര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: