കൊച്ചി : ടിവിഎസ് മോട്ടോര്‍ കമ്പനി, ഫീനിക്സ് 125 മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കി. ആകര്‍ഷകമായ രൂപഭംഗിയും മികച്ച പ്രവര്‍ത്തനവും അനുപമമായ ഘടകങ്ങളുമെല്ലാം ടിവിഎസ് ഫീനിക്സ് 125-നെ വ്യത്യസ്തമാക്കുന്നു.
ടിവിഎസ് ഫീനിക്സ് 125 -ന്റെ 2015 പതിപ്പ് ഒരു വിസ്മയാനുഭവമായിരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒയും പ്രസിഡന്റുമായ കെ എന്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
പുതിയ സ്റ്റൈലിഷ് ടാങ്ക് സ്കൂപ്സ്, പ്രീമിയം 3ഡി ലോഗോ, മുന്‍ഭാഗത്തെ വൈസര്‍, പില്യണ്‍ ഗ്രാബ് റെയില്‍, വൈറ്റ് ബാക്ലിറ്റ്, സമ്പൂര്‍ണ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, റിവ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, ലോ ബാറ്ററി ഇന്‍ഡിക്കേറ്റര്‍, റോട്ടോ-പെറ്റല്‍ ഡിസ്ക് ബ്രേയ്ക്സ്, ട്യൂബ്ലസ് ടയറുകള്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ഘടകങ്ങള്‍.
വെഹിക്കിള്‍ ലൊക്കേഷന്‍ അസിസ്റ്റാണ് മറ്റൊരു പ്രത്യേകത. മോട്ടോര്‍ സൈക്കിളിന്റെ താക്കോലില്‍ അമര്‍ത്തിയാല്‍ പാര്‍ക്കിങ് ഏരിയയില്‍ മോട്ടോര്‍ സൈക്കിള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. 125 സിസി എക്കോ ത്രസ്റ്റ് എഞ്ചിന് 11 പിഎസ് ഊര്‍ജമാണ് ലഭ്യമാക്കുക. ഒരു ലിറ്റര്‍ പെട്രോളിന് 67 കിലോമീറ്ററാണ് കമ്പനി ഉറപ്പ് നല്‍കുന്നത്.
മോണോ ട്യൂബ് ഇന്‍വെര്‍ട്ടഡ് ഗ്യാസ് നിറച്ച സീരിസ് സ്പ്രിംഗോടു കൂടിയ ഷോക്അബ്സോര്‍ബര്‍ പ്രയാസമേറിയ റോഡുകളില്‍ പോലും സുഖകരമായ യാത്ര പ്രധാനം ചെയ്യുന്നു.
ടിവിഎസ് ഫീനിക്സ് 125 -ന്റെ ഡ്രം പതിപ്പിന്റെ എക്സ് ഡല്‍ഹി വില 51,990 രൂപയും, ഡിസ്ക് ബ്രേയ്ക്ക് പതിപ്പിന്റെ വില 55,899 രൂപയുമാണ്. ബ്ലാക് മാജിക്, റെഡ് ഹോട്ട്, ചെറി വൈറ്റ്, വൈറ്റ് നൈറ്റ് നിറങ്ങളില്‍ ലഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: