മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ പണമിടപാട് വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റത്തില്‍ രാജ്യത്തെ മൂന്ന് ബാങ്കുകള്‍ക്ക് 4.5 കോടി രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശം. ആര്‍ബിഐയുടെ നോയുവര്‍ കസ്റ്റമര്‍ എന്ന പദ്ധതിപ്രകാരമുള്ള നിയമങ്ങളെ അവഗണിച്ച് പണം കൈകാര്യം ചെയ്തെന്ന കുറ്റത്തില്‍ 1.5 കോടി വീതം പിഴയോടുക്കമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
ദേനാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് കെവൈസി നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തിയത്. പൊതുജനങ്ങളെ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും ആകര്‍ഷിക്കുന്നതിനും ഓവര്‍ഡ്രാഫ്റ്റ്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കൂടാതെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികനേര്‍ ആന്‍ഡ് ജെയ്പൂര്‍, യൂകോ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നീ ബാങ്കുകള്‍ക്ക് ആര്‍ബിഐ താക്കീതും നല്‍കിയിട്ടുണ്ട്. ഇവയ്ക്കെതിരെ വിവിധ സ്ഥാപനങ്ങള്‍ പരാതികള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സ്ഥിര നിക്ഷേപങ്ങളും ഓവര്‍ഡ്രാഫ്റ്റുകളും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നതിനെ തുടര്‍ന്ന് 11 ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ മറുപടി ലഭിച്ചശേഷം ആര്‍ബിഐ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: