കൊച്ചി: ഇന്റലും ശാസ്ത്ര – സാങ്കേതിക ശാസ്ത്ര വകുപ്പും (ഡിഎസ്ടി) സംയുക്തമായി ആവിഷ്കരിച്ച ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിന് തുടക്കമായി.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐഐഎം അഹമ്മദാബാദിലെ ഇന്നൊവേഷന് ഇന്‍കുബേഷന്‍, എന്റര്‍പ്രണര്‍ഷിപ് സെന്ററിനാണ് നടത്തിപ്പു ചുമതല.
നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എച്ച് കെ മിത്തല്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി ആര് എസ് ശര്‍മ, ങ്യഏീ്.ശി സിഇഒ ഗൗരവ് ദ്വിവേദി, സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍കുബേഷന്‍ ചെയര്‍പേഴ്സണ്‍ രാകേഷ് ബസന്ത്, ഇന്റല്‍ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ ദേബ്ജനി ഘോഷ് എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ, പൊതുമേഖല സംയുക്ത സംരംഭങ്ങള്‍ക്ക് മികച്ച മാതൃകയാണ് ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന് അഭിപ്രായപ്പെട്ടു.സംരംഭകര്‍, നൂതന കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സ്റ്റാര്‍ട്ട് അപ്സ് നിര്‍മാതാക്കള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യാ ചലഞ്ചില്‍ പങ്കെടുക്കാം.
ഏപ്രില്‍ മുതല്‍ 2016 ജനുവരി വരെയാണ് സമയപരിധി. പങ്കെടുക്കുന്നവര്‍ക്ക് അതത് മേഖലകളിലെ പ്രമുഖരുടെ മാര്‍ഗനിര്‍ദ്ദേശവും ലഭിക്കും. ഒന്നരക്കോടി രൂപയുടെ ഗ്രാന്റാണ് പരിപാടിക്കുള്ളത്. ആദ്യ മൂന്ന് റാങ്കിലെത്തുന്നവര്‍ക്ക് 20 ലക്ഷം രൂപ വീതമുള്ള സീഡ്ഫണ്ടും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: