കൊച്ചി: വി 40 ക്രോസ് കണ്ട്രിയുടെ പെട്രോള്‍ മോഡല്‍ വോള്‍വോ ഓട്ടോ ഇന്ത്യ വിപണിയിലെത്തിച്ചു. 27 ലക്ഷം രൂപയാണ് മുംബൈ എക്സ്-ഷോറൂം വില.
2013 ജൂണില്‍ വിപണിയിലെത്തിയ ഡീസല്‍ മോഡലിന് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്താണ് ഇപ്പോള്‍ പെട്രോള്‍ മോഡലും അവതരിപ്പിക്കുന്നതെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ തോമസ് ഏണ്‍ബര്‍ഗ് പറഞ്ഞു.
ഡീസലിലും പെട്രോളിലും ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്ന വോള്‍വോയുടെ ഏക മോഡലാണ് വി 40 ക്രോസ് കണ്ട്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: