അങ്കമാലി: മൂക്കന്നൂര്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (ഫിസാറ്റ്) ദേശീയ സെമിനാര്‍ നടന്നു. പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ബിസിനസിനെ സംസ്കാരവും സമൂഹവും ഉപഭോക്താവുമായുള്ള താദാത്മ്യപ്പെടുത്തല് എന്നതായിരുന്നു വിഷയം.
ടെല്‍ക് ജനറല്‍ മാനേജര്‍ ഉമ്മന്‍ പി. ജോഷ്വാ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍ അധ്യക്ഷനായിരുന്നു.
കോര്‍പ്പറേറ്റ് ലോകം മാറ്റങ്ങളെ മുന്നില്‍ക്കണ്ട് കാലോചിതമായ മാറ്റം വരുത്തിയാല്‍ മാത്രമേ കടുത്ത മല്‍സരത്തെ അതിജീവിച്ച് മുന്നോട്ടുപോകാനാകുകയുള്ളുവെന്ന് ഉമ്മന്‍ പി. ജോഷ്വ പറഞ്ഞു.
വിവിധ ബിസിനസ് സ്കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോര്‍പറേറ്റ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫിസാറ്റ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. പി.എ. മാത്യു, പ്രഫ. പ്രശാന്ത് പി. ജോണ്‍, എന്നിവര്‍ പ്രസംഗിച്ചു.
പ്രബന്ധാവതരണത്തോടനുബന്ധിച്ചുനടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎംഎ മുന്‍ പ്രസിഡന്റ് എസ്. ആര്. നായര്‍ മോഡറേറ്ററായി. ആനന്ദ് മേനോന് (ചീഫ് ജിഎം, കേരള സോള്‍വന്റ് എക്സ്ട്രാക്ഷന്‍സ്), അക്ഷയ് അഗര്‍വാള്‍ (അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്), എം.എ. പ്രേംരാജ് (ഡയറക്ടര്‍, വി.കെ.സി. ഗ്രൂപ്പ്) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കഴിഞ്ഞ ദേശീയ സെമിനാറിലെ പ്രബന്ധങ്ങള്‍ ക്രോഡീകരിച്ചതിന്റെയും ഫിസാറ്റ് ബിസിനസ് സ്കൂള്‍ അസോ. പ്രഫസര്‍ ഡോ. അനു ആന്ററണി രചിച്ച പുസ്തകങ്ങളുടെയും പ്രകാശനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: