കൊച്ചി: സ്വകാര്യ ഗതാഗതത്തിനുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ ആപ്പായ ഓല കേരളത്തില്സേവനം ആരംഭിച്ചു. ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ നഗരത്തിന്റെ ഗതാഗത സൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഓലാ ലക്ഷ്യമിടുന്നത്. ഓല ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ക്യാബ് ബുക്ക് ചെയ്യാനാകുമെന്ന് മാത്രമല്ല,
അതിന്റെലൊക്കേഷനും ട്രാക്ക് ചെയ്യാനാകും. ബുക്കിങ്ങ് പൂര്‍ത്തിയാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഡ്രൈവറുടെ പേരുംഫോണ്‍ നംബറും ലഭ്യമാകും. എസ്എംഎസിലൂടെ ഷെയര്‍ചെയ്യുന്ന ലിങ്കിലൂടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാഹനത്തിന്റെലൊക്കേഷന് ട്രാക്ക് ചെയ്യാനാകും. കൊച്ചിയിലെ ലൈസന്‍സ് വെരിഫൈ ചെയ്യ്ത ഡ്രൈവര്‍മാരെ മാത്രം ഉപയോഗിച്ചാണ് സര്‍വീസ് നടത്തുക. ഓല ആപ്പില്‍ 100 നഗരങ്ങളിലായി 1,00,000 വാഹനങ്ങളാണുള്ളത്.
‘കൊച്ചിയില്‍ ഓല അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഓലാ മാര്‍ക്കറ്റിങ്ങ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടര്‍ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞു. നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത് 500 ക്യാബുകളാണ് അവതരിപ്പിക്കുന്നത്, 6 മാസം കൊണ്ട് ഇത് 1,200 ആയി ഉയര്‍ത്തും.
ഓലാ ആപ്പിന്റെ ഉപഭോക്താക്കള്‍ക്കളുടെ സുരക്ഷക്കായി ജി. പി. എസ് ട്രാ്ക്കിങ്ങ്, ഡ്രൈവര്വെരിഫിക്കേഷന്- ട്രെയിനിങ്ങ് എന്നീ സംവിധാനങ്ങള്‍ക്ക് പുറമെ, ഓല അടുത്തകാലത്തായി ആപ്പില്എസ്. ഒ. എസ്് ബട്ടണ്‍ അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് എമര്‍ജന്‍സി കോണ്ടാക്റ്റിന്റെ പേരുംഫോണ്‍ നംബറുംഇ-മെയില്ഐഡിയുംസെറ്റ്ചെയ്യ്ത് വെക്കാം. യാത്രക്കിടയില്‍ എസ് ഒ എസ് ആക്ടിവേറ്റ്ചെയ്യുന്നതിലൂടെ എമര്‍ജന്‍സി കോണ്ടാക്റ്റ് നമ്പറിലേക്ക് വാഹനത്തിന്റെ ലൊക്കേഷനും ഡ്രൈവറുടെവിവരങ്ങളും ഉള്‍പ്പടെ അപായ സൂചന ലഭിക്കും.
ഒറ്റ ടച്ചില്ക്യാബ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്ഓലയുടെമൊബൈല്ആപ്പ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നീ മൊബൈല്‍ഫോണിലൂടെ ലഭ്യമാകുന്ന ആപ്പില്തൊട്ടടുത്തുള്ള ക്യാബ് കാണാനും ബുക്ക് ചെയ്യാനുമാകും. ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് ഡ്രൈവറുടെ പേര് , ഫോണ്‍ നംമ്പര്‍. വണ്ടി നമ്പര്‍ എന്നിവ ഉള്‍പ്പടെ കണ്ഫിര്മേഷന് ലഭിക്കും.
ഉപഭോക്താവിന്റെലൊക്കേഷനിലേക്കുള്ള വാഹനത്തിന്റെ വരവും ട്രാക്ക് ചെയ്യാനാകും. പുതിയ അപ്പ്ഡേറ്റ് പ്രകാരം പ്രീപെയ്ഡ്വാലറ്റ് റീചാര്ജ്ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ലെസ് പേമെന്റ്ഓപ്ഷനും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: