കൊച്ചി: പടമുകള്‍ സിവില്‍ ലൈന്‍ റോഡില്‍ റൈസ് ന് ഫിഷ് റസ്റ്ററന്റ ് തുറന്നു. ‘ആഡ് ഫിഷ് ടു യുവര്‍ ഡിഷ്’ എന്നതാണു മത്സ്യ വിഭവങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന റസ്റ്ററന്റിന്റെ മുദ്രാവാക്യം.
ഭക്ഷണ ഉത്പാദന, വിപണന, വിതരണ രംഗങ്ങളില്‍ പുതിയൊരു സംസ്കാരമാണ് ലക്ഷ്യമിടുന്നതെന്ന് സംരംഭകരായ സാലാ കെ. തങ്ങള്‍, നാസി അബ്ദുള്‍ നാസര്‍, ഇസ്മായില്‍ പി. മാമ്മു, അഷ്റഫ് പന്താവൂര്‍, അബ്ദുള്‍ സബൂര്‍ എന്നിവര്‍ അറിയിച്ചു.
മികച്ചതും ശുദ്ധമായതും ഫ്രഷായതുമായ മത്സ്യം വാങ്ങുന്നതു മുതല്‍ തീന്മേശയില് എത്തിക്കുന്നതു വരെ ഗുണനിലവാരം ഉറപ്പുവരുത്തും. അടുക്കളയ്ക്ക് ഉള്ളില്‍ നടക്കുന്നതു പുറത്തുനിന്നു കാണാം. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കു താത്പര്യമെങ്കില്‍ അടുക്കള സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: