കൊച്ചി: എസ്ബിറ്റിയും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് നാളികേര ഉല്പാദക സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കല്‍പ്പകശ്രീ എന്ന പേരിലുള്ള ഡെബിറ്റ് കാര്‍ഡുകള്‍ നല്കുന്നു. സംസ്ഥാന തലത്തില്‍ കേരകര്‍ഷകര്‍ക്ക് നല്കുന്ന ഈ ഡെബിറ്റ് കാര്‍ഡുകളുടെ ആദ്യ വിതരണം ഇന്ന് (ഏപ്രില്‍ 18)് നെടുമ്പാശ്ശേരി ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടലില്‍ ഉച്ചയ്ക്ക് 3.30 ന് ചേരുന്ന യോഗത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് എസ്ബിറ്റി എം. ഡി. ജീവന്‍ദാസ് നാരായണന് എന്നിവര്‍ചേര്‍ന്ന് നിര്‍വ്വഹിക്കും.
എറണാകുളം ജില്ലയിലെ 5 ഫെഡറേഷനുകളില്‍ നിന്നുള്ള 65 കര്‍ഷകര്‍ക്കാണ് ആദ്യമായി കാര്‍ഡുകള്‍ നല്‍കുന്നത്. കേരളത്തില്‍ ഇതുവരെ 6394 ഉത്പാദക സൊസൈറ്റികളും അവയുടെ അപെക്സ് ബോഡിയായ 361 ഉത്പാദക ഫെഡറേഷനുകളും 19 ഉത്പാദക കമ്പനികളുമാണ് രൂപീകരിച്ചിട്ടുള്ളത്. കേരകര്‍ഷക കൂട്ടായ്മയില്‍ അംഗങ്ങളായ 7 ലക്ഷം കേരകര്‍ഷകര്‍ക്ക് ഭാവിയില്‍ ഈ ഡെബിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താം. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനോടൊപ്പം, വില്പന കേന്ദ്രങ്ങളിലെ ഇടപാടുകള്‍ക്കും ഈ കോമേഴ്സ് ട്രാന്‍സാക്ഷനുകള്‍ക്കും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.
കാര്‍ഡിന്റെ പ്രതിദിന എ.ടി.എം പരിധി 40,000 രൂപയും വില്പന കേന്ദ്രങ്ങളില്‍ ചിലവഴിക്കാവുന്ന പരമാവധി പരിധി 50000 രൂപയുമാണ്. കാര്‍ഡിന് ആദ്യ വര്‍ഷം കര്‍ഷകരില്‍ നിന്നും ഫീസ് ഈടാക്കുന്നതല്ല. രണ്ടാം വര്‍ഷം മുതല്‍ 112 രൂപ ഫീസ് ഓരോ കാര്‍ഡുടമയും നല്‍കണം. വിതരണം ചെയ്യുന്ന ദിവസം മുതല്‍ 20 വര്‍ഷത്തേയ്ക്കാണ് മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ കാര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: