ന്യൂദല്‍ഹി: റെനോയുടെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ ലോഡ്ജി വിപണിയില്‍. കുറഞ്ഞ വിലയില്‍ എട്ട് സീറ്റ് ശേഷിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ‘ലോഡ്ജി’ ഇന്ത്യന്‍ വിപണി കീഴടക്കുക തന്നെ ചെയ്യുമെന്ന് റെനോ സിഇഒയും എംഡിയുമായ സുമിത് സാവ്നിയും സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റുമായ റാഫേല്‍ ട്രെഗറും അവകാശപ്പെട്ടു.
ഇന്ത്യന്‍ വിപണിയിലെ യൂറോപ്യന്‍ ബ്രാന്റായ റെനോ നിരവധി സവിശേഷതകളുമായാണ് ലോഡ്ജിയെ നിരത്തിലിറക്കിയിരിക്കുന്നത്. ഏഴ് വ്യത്യസ്ത മോഡലുകളില്‍ പുറത്തിറങ്ങിയിരിക്കുന്ന ലോഡ്ജിക്ക് 8.19 ലക്ഷം മുതല്‍ 11.79 ലക്ഷം രൂപ വരെയാണ് എക്സ് ഷോറും വില.
മൂന്ന് നിരകളിലായി എട്ട് പേര്‍ക്ക് ലോഡ്ജിയില് യാത്ര ചെയ്യാം. ലഗേജിന് സ്ഥാനം നല്കി സീറ്റ് എണ്ണം കുറയ്ക്കാനും സൗകര്യമുണ്ട്. വിവിധ മോഡലുകളില്‍ ഇര്ജോ-ഡ്രൈവ് സാങ്കേതികവിദ്യയിലുള്ള കോമണ്‍ റെയില്‍ ഡയറക്ട് ഇന്ജക്ഷന് ഡീസല്‍ ഡിസിഐ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. 110 പി.എസ് എഞ്ചിന് 19.98 19.98 കിലോമീറ്ററും 85 പിഎസ് എഞ്ചിന് 21.04 കിലോമീറ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: