കൊച്ചി: ജി ഡി പിയിലെ ഉണര്‍ച്ച ഉണ്ടാക്കിയ ചരക്ക് ഗതാഗത വര്‍ധന, ഈ കൊമേഴ്സ് മേഖലയിലെ കുതിച്ചു ചാട്ടം, ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വര്‍ധന, മേക് ഇന്‍ ഇന്ത്യാ മുദ്രാവാക്യം തുടങ്ങിയവ ചരക്കു നീക്കത്തിലുണ്ടാക്കുന്ന വിപ്ലവകരമായ വര്‍ധനയെപ്പറ്റി വിശകലനം ചെയ്യാന്‍ കസ്റ്റംസ് ബ്രോക്കര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഫെഡറേഷന് ഓഫ് ഫ്രൈറ്റ് ഫോര്വഡഴ്സ് അസോസിയേഷന്റെ 22-ാമത് ദേശീയ സമ്മേളനം മെയ് 21 മുതല്‍ 23 വരെ മുംബൈയിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടക്കും.
കേരളത്തിലെ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളും, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളും വഴിയുളള ചരക്ക് ഗതാഗതം കേരളത്തിന്റെ ഈ മേഖലയിലുളള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സമ്മേളനം വിശകലനം ചെയ്യും.
അന്താരാഷ്ട്ര വ്യാപാര രംഗത്ത ഇന്ത്യയില്‍നിന്നുളള കയറ്റുമതി മൂല്യം 312 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായും ഇറക്കുമതി മൂല്യം 480 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായും വര്‍ധിച്ചു. കസ്റ്റംസ് ഇടനിലക്കാരുടെ ഈ മേഖലയിലുളള സംഭാവനയും ഇതോടൊപ്പം മൂല്യമുളളതും അത്യന്താപേക്ഷിതവുമാണ്.
ഇന്‍സ്പയര്‍ഡ് ഇന്‍ഡ്യ സര്‍ജിംഗ് എഹഡ് ഓണ്‍ അജൈല്‍, എഡപ്റ്റ്, ആക്സിലറേറ്റഡ് ലൊജിസ്റ്റിക്സ് (കിുെശൃലറ കിറശമ ടൗൃഴശിഴ അവലമറ ീി അഴശഹല, അറലു,േ അരരലഹലൃമലേറ ഘീഴശേെശര െ) എന്നതാണ.് രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന കസ്റ്റംസ് ബ്രോക്കേഴ്സ് അസോസിയേഷന്റെ 22ാം സമ്മേളനത്തിന്റെ മുദ്രാവാക്യം. ഈ മേഖലയില്‍ വരുന്ന വിപ്ലവാത്മകരമായ മാറ്റങ്ങളെ പറ്റി അംഗങ്ങളെ ബോധവത്കരിക്കുക, തൊഴിലിന്റെ നല്ല രീതികള്‍ മനസ്സിലാക്കികൊടുക്കുക വ്യവസായത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധകള്‍ പരിഹരിക്കുക തുടങ്ങിയവയാണ് മുഖ്യലക്ഷ്യം.
24 അസോസിയേഷനുകള്‍ ഏകീകരിച്ച സംഘടയാണ് ട്രിപ്പിള്‍ എഫ് എ ഐ. ഒരു ലക്ഷം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നു. ഇന്‍ഡ്യയിലെ 90 ശതമാനം അന്താരാഷ്ട്ര ചരക്കു ഗതാഗതവും നിയന്ത്രിക്കുന്നത് ടിപ്പിള്‍ എഫ് എ ഐ ആണ്. രണ്ടു വര്‍ഷം മുന്‍പ് ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ 400 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം 600 പേര് പങ്കെടുക്കുമെന്ന് സംഘടനയുടെ സെക്രട്ടറി അമിത് കാമത് പറഞ്ഞു.
കൂടുതല്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന ചരക്ക് ഗതാഗതം ഏക ജാലക സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലികേഷനുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് അമിത് കാമത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: