ന്യൂദല്‍ഹി:രാജ്യത്തെ തപാല്‍ വകുപ്പ് നഷ്ടത്തിലേക്ക്. 2013- 2014 സാമ്പത്തിക വര്‍ഷത്തിലെ തപാല്‍വകുപ്പിന്റെ വരുമാനം റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതുപ്രകാരം 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ 5473.10 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷമിത് 5425.89 കോടിയായിരുന്നു. അതായത് 0.87 ശതമാനത്തിന്റെ അധിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പോസ്റ്റ് കാര്‍ഡ് ഉടമയുടെ കൈവശം എത്തിക്കുന്നതിനായി ഏഴ് രൂപയുടെ അധികചെലവുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ ഇന്‍ലന്‍ഡിന് അഞ്ചുരൂപയും നഷ്ടമാകുന്നുണ്ട്. 2013- 14 സാമ്പത്തിക വര്‍ഷത്തില്‍ പോസ്റ്റ് കാര്‍ഡിനായി 753 രൂപ 37 പൈസയും ഇന്ലന്ഡിനും മാത്രമായി 48.39രൂപയും അധികമായി ചെലവഴിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ പോസ്റ്റ്കാര്ഡില്നിന്നുള്ള വരുമാനം 50 പൈസയും ഇന്‍ലന്‍ഡില്‍ നിന്നും 250 പൈസയുമാണ്.
തപാല്‍ വകുപ്പിന്റെ മറ്റ് സര്‍വ്വീസുകളായ ലെറ്റര്‍ ബുക് പോസ്റ്റ് എന്നിവയുടേയും സ്ഥിതി വ്യത്യസ്തമല്ല. ഇവയും നഷ്ടത്തിന്റെ കണക്കുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്.
അതേസമയം പാഴ്സല്‍, രജിസ്ട്രേഷന്, സ്പീഡ്പോസ്റ്റ്, ഇന്‍ഷുറന്‍സ്, മണി ഓര്‍ഡര്‍ എന്നിവ ഇടത്തരം വരുമാനം കൈവരിക്കുന്നുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 10730.42 കോടിയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തപാല്വകുപ്പിനുണ്ടായത്.
എന്നാല്‍ ഈ കാലയളവില്‍ തപാല്‍ വകുപ്പിന്റെ മൊത്തം ചെലവ് 16796.71 കോടിയാണ്. കൂടാതെ മറ്റുവിഭാഗങ്ങളില്‍ നിന്നുമായി 593.19 കോടിയുടെ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പ്രതിഫലം നല്കിയതുള്പ്പടെ 5473.10 കോടിയുടെ അധികനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് തപാല്‍ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: