കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കുന്ന സ്മാര്‍ട്ട് ട്രാവലര്‍ ഭാര്‍തി ആക്സ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വിപണിയിലെത്തിച്ചു.
വ്യക്തികള്‍, കുടുംബങ്ങള്‍ നിരന്തരമായി യാത്ര ചെയ്യുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കായി ആനുവല്‍ മള്‍ട്ടി ട്രിപ്പ് ഇന്റര്‍നാഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് പ്ലാനും 16നും 40നും മിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പ്ലാനുമാണിവ.
ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രകള്‍ ഗണ്യമായി വര്‍ധിച്ച സഹാചര്യത്തിലാണ് യാത്രാനുബന്ധമായ പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് ഇത്തരമൊരു പോളിസിക്ക് രൂപം നല്‍കിയതെന്ന് ഭാര്‍തി ആക്സ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയരക്റ്ററുമായ മിലിന്ദ് ചാലിസ് ഗാവോങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: