കൊച്ചി – ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാണ, വിതരണ കമ്പനിയായ ആപ്സ് ഡെയിലി, ഭാവിവികസന പദ്ധതികള്‍ക്കായി 100 കോടി രൂപ സമാഹരിച്ചു. നൂതന ഉല്‍പ്പന്നങ്ങള്‍, വിപണി വികസനം, പുതിയ പ്രതിഭകളെ കണ്ടെത്തല്‍ എന്നിവയ്ക്കായിരിക്കും പ്രസ്തുത ഫണ്ട് വിനിയോഗിക്കുക.
മൊബൈല്‍ ആന്റി വൈറസ്, മൊബൈല്‍ ഇന്‍ഷുറന്‍സ്, ബാക്ക് അപ് സൊല്യൂഷന്‍സ് മൊബൈല്‍ പ്രൈവസി, എസ്ഒഎസ്, വിവിധ മൊബൈല്‍ യൂട്ടിലിറ്റികള്‍, മൊബൈല്‍ ഗെയിംസ് എന്നിവയാണ് ആപ്സ് ഡെയ്ലിയുടെ ഉല്‍പ്പന്നങ്ങള്‍.
വിപുലമായ ആപുകളുടെ വന്‍വിജയത്തെ തുടര്‍ന്ന് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലേക്ക് ആപുകള്‍ വിന്യസിക്കാന്‍ കമ്പനിക്ക് പരിപാടിയുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 103 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
സോഡിയസ് ടെക്നോളജി റു-നെറ്റ് ലിമിറ്റഡ്, ഇന്‍ഡോ യുഎസ് വെന്‍ച്വര്‍ പാര്‍ട്ണേഴ്സ് ക്വാള്‍ കോം വെന്‍ച്വേഴ്സ് എന്നിവയില്‍ നിന്നാണ് ആപ്സ് ഡെയ്ലി 100 കോടി രൂപ സമാഹരിച്ചത്. മൊബൈല്‍ ആപ്സും, സേവനങ്ങളും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനമാണ് അരുണ്‍ മേനോനും, അജയ് മേനോനും 2009 ല്‍ രൂപം നല്കിയ ആപ്സ് ഡെയ്ലി. ഇന്ത്യയിലെ 700 നഗരങ്ങളില്‍ വിതരണ വിപണന ശൃംഖലയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: