കൊച്ചി: അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു.ആലുവ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഈ മാസം 9 ന് രാവിലെ 10 മുതല്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്രത്തിലെ ഡെപ്യൂട്ടി ചീഫ് കമ്മീഷണര്‍ ടി.ഡി. ധാരിയാള് അംഗപരിമിതരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് സ്വീകരിച്ച് പരിഹാരം ഉറപ്പാക്കും.
സംസ്ഥാനത്തെ അംഗപരിമിതര്‍ക്കും (വികലാംഗര്‍) അവരുടെ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വിവിധ കേന്ദ്ര-സംസ്ഥാന ജീവനക്കാരായ വികലാംഗര്‍ക്കും പങ്കെടുക്കും. പങ്കെടുക്കുന്ന അംഗപരിമിതര്‍ നിവേദനത്തിനൊപ്പം അവരുടെ അംഗവൈകല്യം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ ഡിസെബിലിറ്റി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയോ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: