കൊച്ചി: ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കളായ യഷാഷ് കേബിള്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഭാഗമായ യാഷ്ടെല് മികച്ച ശബ്ദ, ചിത്ര സേവനങ്ങളും അതിവേഗ ഡേറ്റ സേവനവും ലഭ്യമാക്കുന്നതിനായി സിസ്കോ റിമോട്ട് ഫിസിക്കല്‍ ഇന്റര്‍ഫേസ് സാങ്കേതികവിദ്യ വിന്യസിച്ചു. ഇതുവഴി 400 എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം നല്കാന് കഴിയും.
ഇന്ത്യയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ സ്ഥാപനമാണ് യാഷ്ടെല്. യാഷ്ടെല്ലിലൂടെ ഉപഭോക്താക്കള്‍ക്ക് ഒറ്റ കണക്ഷന്‍വഴി ബ്രോഡ്ബാന്‍ഡ്, ഇന്റര്നെററ്റ് വോയിസ് കോള്‍, വീഡിയോ എന്നിവ ഉപയോഗിക്കാന്‍ കഴിയും. റിമോട്ട് പിഎച്ച്വൈ സാങ്കേതികവിദ്യയിലൂടെ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ഡിജിറ്റല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലേക്ക് കടക്കാനും സാധിക്കും.
സിസ്കോ റിമോട്ട് പിഎച്ച്വൈ സൊലൂഷന്, താരതമ്യേന ചെലവ് കുറഞ്ഞ ഡിജിറ്റല്‍ ഫൈബറായ ഡോക്സിസ് സൊലൂഷന്‍സ് ഉപയോഗിക്കാന്‍ അവസരമൊരുക്കും. ഇതിലൂടെ കുറഞ്ഞ മുതല്‍മുടക്കിലും ചെലവിലും നെറ്റ്വര്ക്കുകള് സ്ഥാപിക്കാനും കഴിയുമെന്ന് യാഷ്ടെല് ഡയറക്ടര്‍ കെ.കെ. മഞ്ജുനാഥ്, സിസ്കോ ഇന്ത്യ സര്‍വീസ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കൗള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: