കൊച്ചി: 2016 അവസാനത്തോടെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യയുടെ വാര്‍ഷിക ഉദ്പാദനശേഷി 64 ലക്ഷമായി വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയില്‍ നരസപുരയിലെ മൂന്നാമത്തെ പ്ലാന്റ് 580 കോടി രൂപ മുടക്കി വികസിപ്പിക്കും. ഇതോടെ 2013-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പ്ലാന്റിലെ ഉല്പാദന ശേഷി 18 ലക്ഷത്തില്‍ നിന്ന് 24 ലക്ഷമായി ഉയരും. ഗുജറാത്തിലെ വിതാല്പൂരയില് നാലാമത്തെ പ്ലാന്റ് സജ്ജമായിവരികയാണ്.
2016 മദ്ധ്യത്തില്‍ ഉല്പാദനമാരംഭിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ പ്ലാന്റിന്റെ വാര്‍ഷിക ശേഷി 64 ലക്ഷം യൂണിറ്റുകളാണ്.
ഹരിയാനയിലെ മനേസറില്‍ സ്ഥിതി ചെയ്യുന്ന ആദ്യ പ്ലാന്റിന്റെ ഇപ്പോഴത്തെ ശേഷി 16 ലക്ഷവും രാജസ്ഥാനില്‍ തപുകരയിലെ രണ്ടാമത്തേതിന്റേത് 12 ലക്ഷവുമാണ്. മേക്ക് ഇന്‍ ഇന്ത്യ’ പ്രഖ്യാപനം ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന്റെ ഭാഗമായി മൂന്നര വര്‍ഷത്തിനകം നിലവിലുള്ളതിന്റെ 39 ശതമാനം അധിക ഉല്പാദന ശേഷി വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി പ്രസിഡന്റ് കിയറ്റ മുരമറ്റ്സു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: