കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സ്പെക്ട്രം ലേലത്തില്‍ 900 മെഗാഹെര്‍ട്സ് സ്പെക്ട്രം നിലനിര്‍ത്തി. ഇതില്‍ 54 ശതമാനം നേടിയത് കമ്പനിക്ക് മുന്‍തൂക്കമുള്ള 9 സര്‍വീസ് മേഖലകളിലാണ്. കേരളം ഉള്‍പ്പെടെയുള്ള 9 മുഖ്യ വിപണികളില്‍ സേവനം കൂടുതല്‍ വിപുലീകരിക്കാന്‍ പുതിയ നേട്ടം സഹായകമാകുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
സ്പെക്ട്രത്തിനുവേണ്ടി ഐഡിയ നടത്തിയ ലേലത്തിന്റെ മൂല്യം ഏകദേശം 30,100 കോടി വരുമെന്ന് കണക്കാക്കപ്പെടുന്നു. ആദ്യതവണയായി സര്‍ക്കാരിന് 7,732 കോടി രൂപയാണ് നല്‍കേണ്ടത്. ശേഷിച്ച തുക രണ്ടുവര്‍ഷത്തെ മൊറട്ടോറിയത്തിനുശേഷം 10 തുല്യ വാര്‍ഷിക തവണകളായി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: