കൊച്ചി:അരിയില്‍ പ്ലാസ്റ്റിക്ക് കലര്‍ത്തി വിപണിയിലെത്തിക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കേരള സ്റ്റേറ്റ് റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഫുഡ് സേഫ്റ്റി കമ്മീഷണറുടെ പരിശോധനയില്‍ പ്ലാസ്റ്റിക്കിന്റെ അംശം അല്പംപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. അരിതിളയ്ക്കുമ്പോള് ഉണ്ടാവുന്ന പാട ഹൈഡ്രോ കാര്‍ബണ്‍ ആയതിനാലാണ് പ്ലാസ്റ്റിക്ക് പോലെ കത്തുന്നതെന്നാണ് ശാസ്ത്രീയ നിഗമനം. സ്റ്റാര്‍ച്ചിന്റെ അംശം കൂടുതലായി അരിയിലെ പാടയാണ് ഈ പ്രവണത കൂടുതലും പ്രകടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്ലാസ്റ്റിക്ക് ഗ്രാന്യുവല്സ് കിലോയ്ക്ക് 130 മുതല്‍ 350 രൂപ വരെയാണ് വില. 30 രൂപ മുതല്‍ 35 രൂപവരെ അരിയില്‍ കലര്‍ത്തി മില്ലുടമകള്‍ ലാഭമുണ്ടാക്കുന്നുവെന്ന ആരോപണം യുക്തിക്ക് നിരക്കാത്തതാണെന്നും അവര്‍ പറഞ്ഞു.
മട്ട അരിയിലെ ചുവന്ന കളര്‍ കൃത്രിമായി ചേര്ക്കുന്നതാണെന്ന ധാരണ തെറ്റാണ്. തവിടിന്റെ സാന്നിദ്ധ്യമാണ് അരിയുടെ എണ്ണമയത്തിന് കാരണമെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റ് കെ.കെ കര്ണ്ണന്, ജനറല്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് പോളി. ടി.എ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: