കൊച്ചി: ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ ഭാരത് ബെന്‍സ് ട്രക്കുകളുടെ വില്പന 20,000 എന്ന നാഴികക്കല്ല് പിന്നിട്ടു. 2012 സെപ്തംബറില്‍ ഇന്ത്യയില്‍ ഭാരത് ബെന്‍സ് ട്രക്കുകളുടെ വിപണനമാരംഭിച്ച കമ്പനി രണ്ടര വര്‍ഷക്കാലത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഭാരത് ബെന്‍സ് ട്രക്കുകളുടെ വില്പനയില് മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 72% വര്‍ധനവാണുണ്ടായതെന്ന് ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് മാനേജിങ് ഡയറക്ടര്‍ എറിച്ച് നെസ്സല്‍ഹോഫ് പറഞ്ഞു.
9 ടണ്‍ മുതല്‍ 49 ടണ്‍ വരെ ശേഷിയുള്ള ട്രക്കുകളാണ് ഭാരത് ബെന്‍സ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഉയര്‍ന്ന ശേഷിയുള്ള ട്രക്കുകളുടെ വിഭാഗത്തില്‍ ഭാരത് ബെന്സിന് വില്പനയില് മൂന്നാം സ്ഥാനം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് (സെയില്‍സ്) വി. ശ്രീറാം പറഞ്ഞു.
രാജ്യത്ത് 81 അത്യാധുനിക ഷോറൂമുകള്‍ ഇപ്പോഴുണ്ട്. സര്‍വീസ് മേഖലയില്‍ വരും തലമുറ സേവനങ്ങളാണ് ഭാരത് ബെന്‍സ് ഡീലര്‍മാര്‍ ലഭ്യമാക്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: