കൊച്ചി: കേരള ടെക്സ്റ്റെല്‍സ് ആന്റ് ഗാര്‍മെന്‍സ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് വോള്‍സെയില്‍ ബോണ്‍സാ സ്കിം നടപ്പാക്കുന്നു.ഈ സീസണില്‍ എറണാകുളത്ത് വലിയ തോതിലുള്ള വ്യാപാരമാന്ദ്യമാണ് അനുഭവപ്പെട്ടതെന്ന് സംഘടനയുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍നിന്ന് കരകയറാന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയാലേ സാധ്യമാകൂ എന്ന തിരിച്ചറിവാണ് സ്കീം നടപ്പാക്കുന്നതിനുപിന്നില്‍. രണ്ടുമാസമാണ് സ്കീമിന്റെ കാലാവധി. ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ഗോപാല പ്രഭുറോഡിലെ ഡിഡി ബസാറില്‍ എര്‍ണാകുളം കോര്പ്പറേഷന് മേയര്‍ ടോണി ചമ്മണി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. 5000 രൂപയുടെ തുണിതരങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്‍കും.
മാര്‍ച്ച് 20 മുതല്‍ മെയ് 30 വരെ 15 ദിവസം കൂടുമ്പോള്‍ നറുക്കെടുപ്പ് നടത്തും. ജേതാക്കള്‍ക്ക് അഞ്ച് ഹോണ്ട അമേസ് കാറുകള്‍, 25 ഹീറോ ബൈക്കുകള്‍, 100 മൊബൈല്‍ ഫോണുകള്‍, ഓരു പവന് വീതമുള്ള 100 സ്വര്‍ണ്ണനാണയങ്ങള്‍ എന്നിവയാണ് നല്‍കുക. യശഃശ്ശരീരനായ കെ.ജോര്‍ജ്ജാണ് സംഘടനയുടെ സ്ഥാപകന്‍.
ടെക്സറ്റെല്‍-റെഡിമേഡ് വ്യാപാരികളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.ചെറുകിട, ഇടത്തരകാര്‍ക്കും,സാധാരണക്കാര്‍ക്കും ഈ സ്കീംമിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതാപ് പി.ഷാ, നിഹാബ് ജേന് പിഎച്ച്, വി.വി ജയഗോപാല്‍ ഷേണായ്, കെ.കെ.കൃഷ്ണന്, കെ.എന്‍.മര്‍സൂക്ക്,ടി.ടി രാജന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: