വലപ്പാട്(തൃശൂര്‍): അന്തര്‍ദേശീയ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, തൃപ്രയാറിലെ ഡ്രീംലാന്റ് ഹോട്ടലില്‍ ‘മെയ്ക്ക് ഇറ്റ് ഹാപ്പന്‍’, ‘വിമണ്‍: ടുമാറോസ് എ ഡിഫറന്റ് പെര്‍സ്പെക്ടീവ്’, ‘വിമണ്‍ ആന്റ് സോഷ്യല്‍ സര്‍വീസ് പ്രോജക്ട്സ്’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാ സമ്മേളനം നടത്തി. ഡോ.സുമിതാനന്ദന് ജയശങ്കര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), പര്വിന് ഹഫീസ് (എംഡി സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്), ഡോ.ഭാനുമതി (എഎംഎച്ച്എ), എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി.നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം പ്രമുഖ മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ ആതുരസേവനം നടത്തുന്ന ഡോ.ഭാനുമതി, ശാന്തമേനോന്‍ (റീച്ച്-സ്വാശ്രയ ഓട്ടീസം സ്പെഷ്യല്‍ സ്കൂള്‍), പഞ്ചായത്ത് പ്രസിഡന്റ് ബീന അജയഘോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുചിത്ര രാധാകൃഷ്ണന്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി സജു ഹരിദാസ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മല്ലിക ദേവന്, വൈസ് ചെയര്‍പേഴ്സണ്‍ സുനിത ബാബു.
സ്പോര്‍ട്ട്സില്‍ മികവ് പുലര്‍ത്തിയ അഞ്ജലി പി.ഡി. ആന്‍സി സോജന്, അഞ്ജലി വി.ഡി., അഞ്ജന പി.എം., കോച്ച് സനോജ് വി.വി. എന്നിവരേയും 25 വര്‍ഷത്തോളം കമ്പനിയില്‍ സേവനം ചെയ്ത വനിതാ ജീവനക്കാരെയും ചടങ്ങില്‍ പുരസ്കാരം നല്കി ആദരിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കുമാര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹുമണ്‍ റിസോഴ്സസ് സോമ സജീവന്, സീനിയര്‍ ജനറല്‍ മാനേജര്‍ ബിന്ദു എ.എല്‍, ജനറല്‍ മാനേജര്‍ ജിജി ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ.സൂര്യപ്രഭ മോഡറേറ്ററും, മണപ്പുറം ജ്വല്ലേഴ്സ് എംഡി സുഷമ നന്ദകുമാര്‍ സ്വാഗതവും സുഷമ വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: