കൊച്ചി:തീപ്പെട്ടിക്കമ്പ് നിര്‍മ്മാണത്തിന് വേണ്ടിമാത്രം ഉപയോഗിച്ചിരുന്ന പൊങ്ങല്യമരം കൃഷിചെയ്ത് ലാഭംകൊയ്യാനുള്ള ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിലെ കര്‍ഷകര്‍. റബ്ബറിന്റെ വിലയിടിവില്‍ മനംനൊന്ത് കഴിയുന്ന കര്‍ഷകര്‍ക്ക് കച്ചിത്തുരുമ്പാകാന്‍ പൊങ്ങല്യത്തിന് കഴിഞ്ഞില്ലെങ്കിലും, ഒരു വരുമാനമാര്‍ഗ്ഗമായി കൃഷിചെയ്യാമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പാമ്പ്ര എന്ന സ്ഥലത്ത് പൊങ്ങല്യമരം കൃഷിചെയ്ത് ടാപ്പിംങ് നടത്തിവരുന്നുണ്ട്. ഇവിടെനിന്ന് ശേഖരിക്കുന്ന പശ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിച്ചുവരുന്നു. പശ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എംജിഎം അഗര്‍ബത്തി കൊതുകുനിവാരണത്തിന് നല്ലതാണെന്നാണ് അഭിപ്രായം.
40 ഇഞ്ച് വണ്ണമുള്ള മരങ്ങളിലാണ്് ടാപ്പിങ് നടത്താറ്.
താഴേനിന്ന് മുകളിലേക്ക് രണ്ടടി നിളത്തില് ഒരു സെന്റീമിറ്റര്‍ വീതിയില്‍ തൊലി രണ്ടാക്കി പട്ട തെളിയിക്കുന്നു. പിന്നീട് ഈ പട്ടയുടെ രണ്ട് ഭാഗത്തും കനംകുറച്ച് ടാപ്പ് ചെയ്യുന്നു. മഴക്കാലത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ ടാപ്പ് ചെയ്യാം. പത്ത് ദിവസത്തെ ടാപ്പിംങ്ങോടുകൂടി പശ ഒഴുകിയെത്താന്‍ തുടങ്ങും. ദിവസേന 200 ഗ്രാം പശ ലഭിക്കും. പശക്ക് കിലോ 200 രൂപ ലഭിക്കും. ഏഴോളം പഞ്ചായത്തുകളില്‍ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: